ജര്‍മ്മനിയില്‍ അപ്പാര്‍ട്ട്മെന്റിന് തീപിടിച്ച് മൂന്ന് യുവമലയാളികള്‍ മരിച്ചു ; അഞ്ച് പേര്‍ക്ക് പരിക്ക്; വന്‍ ദുരന്തത്തിന് കാരണം മനഃപൂര്‍വ്വമുള്ള തീവെപ്പെന്ന് സംശയം

News Photo 1 - Germany - Otta Nottathil - three_malayalees_die_in_apartment_fire_bochum_on_13_oct_2026
ബോഹും: പടിഞ്ഞാറന്‍ ജര്‍മ്മന്‍ നഗരമായ ബോഹുമിലെ (Bochum) ബഹുനില അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ വന്‍ തീപിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. പുക ശ്വസിച്ചും പൊള്ളലേറ്റും പരിക്കേറ്റ അഞ്ച് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 4.15~ഓടെ ഹോഫ്സ്റെറഡെ (Hofstede) മേഖലയിലെ പോസ്ററ്സ്ട്രാസെയിലുള്ള (Poststra�e) റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. മരിച്ച മൂന്നുപേരില്‍ മലയാളികളായ രണ്ടു യുവതികളും ഒരു യൂവാവുമാണ്്. ഇവര്‍ താമസിച്ചിരുന്നത് കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ്. ഈയടുത്ത കാലത്താണ് ഇവര്‍ മൂന്നുപേരും ബോഹുമില്‍ എത്തിയതെന്ന് പറയപ്പെടുന്നു.

സംഭവം മനഃപൂര്‍വ്വമുള്ള തീവെപ്പാണോ (Arson / Brandstiftung) എന്ന സംശയത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

രക്ഷാമാര്‍ഗ്ഗം തടസ്സപ്പെട്ടു; ജനലിലൂടെ ചാടി താമസക്കാര്‍:

തീപിടുത്തമുണ്ടായ ഉടന്‍ തന്നെ കെട്ടിടത്തിന്റെ പ്രധാന പ്രവേശന കവാടവും മുകളിലേക്ക് പോകാനുള്ള തടി കൊണ്ടുള്ള കോവണിയും (wooden staircase) പൂര്‍ണ്ണമായി കത്തിയമര്‍ന്നു. കെട്ടിടത്തില്‍ നിന്നുള്ള ഏക രക്ഷാമാര്‍ഗ്ഗമായ ഗോവണിയിലൂടെ തീയും കനത്ത പുകയും ഉയര്‍ന്നതോടെ മുകള്‍നിലകളിലെ താമസക്കാര്‍ കുടുങ്ങിപ്പോവുകയായിരുന്നു. താഴേക്ക് ഇറങ്ങാന്‍ വഴിയില്ലാതെ വന്നതോടെ പലരും ജനലുകള്‍ വഴിയാണ് സഹായത്തിനായി നിലവിളിച്ചത്.

സ്ഥലത്തെത്തിയ അഗ്നിശമന സേന ടേണ്‍ടേബിള്‍ ലാഡര്‍ ഉപയോഗിച്ച് രണ്ട് പേരെയും പോര്‍ട്ടബിള്‍ ഗോവണികള്‍ വഴി മറ്റ് രണ്ട് പേരെയും അതിസാഹസികമായി താഴെയിറക്കി. ഒരാള്‍ രക്ഷാപ്രവര്‍ത്തകര്‍ താഴെ വിരിച്ച സേഫ്റ്റി കുഷ്യനിലേക്ക് (Rettungskissen) ജനലില്‍ നിന്ന് എടുത്തുചാടിയാണ് ജീവന്‍ രക്ഷിച്ചത്.

തീ നിയന്ത്രണവിധേയമാക്കിയ ശേഷം നടത്തിയ പരിശോധനയിലാണ് രണ്ടാം നിലയിലെ ഫ്ലാറ്റില്‍ മൂന്ന് മുതിര്‍ന്ന ആളുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരെ ഉടന്‍ തന്നെ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ രക്ഷാപ്രവര്‍ത്തകര്‍ പരമാവധി ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണപ്പെട്ടത് രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണെന്നും, ഇവര്‍ രണ്ടാഴ്ച മുന്‍പ് മാത്രമാണ് ഇവിടെ താമസത്തിനെത്തിയതെന്നും അയല്‍വാസികള്‍ വ്യക്തമാക്കിയെങ്കിലും ഇവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കുട്ടികളുടെ സ്ട്രോളറുകള്‍ക്ക് തീവെച്ചതെന്ന് സംശയം; തലേദിവസവും പോലീസ് എത്തിയിരുന്നു:

താഴത്തെ നിലയിലെ ഇടനാഴിയില്‍ വെച്ചിരുന്ന കുട്ടികളുടെ സ്ട്രോളറുകള്‍ക്ക് (Kinderwagen) ആരോ മനഃപൂര്‍വ്വം തീവെച്ചതാകാമെന്നും, ഇതില്‍ നിന്നാണ് തടിയുടെ പടികളിലേക്ക് തീ ആളിപ്പടര്‍ന്നതെന്നുമാണ് അയല്‍വാസികള്‍ സംശയിക്കുന്നത്. അതികഠിനമായ ചൂടില്‍ ഭിത്തിയിലെ ലെറ്റര്‍ബോക്സുകള്‍ പോലും ഉരുകിയ നിലയിലാണ്.

തീപിടുത്തം ഉണ്ടാകുന്നതിന് തലേദിവസം (ഞായറാഴ്ച ഉച്ചയ്ക്ക്) ഇതേ കെട്ടിടത്തില്‍ താമസക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പോലീസ് എത്തിയിരുന്നതായി പോലീസ് വക്താവ് ജെന്‍സ് ആര്‍ട്സ്വാഗര്‍ വ്യക്തമാക്കി. അന്ന് ആരും രേഖാമൂലം പരാതി നല്‍കിയിരുന്നില്ലെങ്കിലും, ആ തര്‍ക്കത്തിന് ഈ തീപിടുത്തവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കെട്ടിടം പൂര്‍ണ്ണമായി പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ജര്‍മനിയിലെ വ്യവസായ മേഖലയായ റൂര്‍ പ്രദേശത്തുള്ള നഗരമാണ് ബോഹും.

ജര്‍മനിയിലെ ഒരു പ്രമുഖ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തഃ് അനുസരിച്ചാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിയ്ക്കുന്നത്.
- dated 14 Oct 2026

Comments:

Keywords: Germany - Otta Nottathil - three_malayalees_die_in_apartment_fire_bochum_on_13_oct_2026 Germany - Otta Nottathil - three_malayalees_die_in_apartment_fire_bochum_on_13_oct_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

German_child_benefit_payments_are_booming_abroad
ജര്‍മനി ജര്‍മ്മനിയില്‍ വിദേശത്തുള്ള കുട്ടികള്‍ക്കുള്ള ജര്‍മ്മന്‍ ചൈല്‍ഡ് ബെനിഫിറ്റ് (Kindergeld) വന്‍തോതില്‍ വര്‍ദ്ധിക്കുന്നു; 2011~ന് ശേഷം കണക്കുകള്‍ മൂന്നിരട്ടിയായി
jackpot_lottery_new_two_millioniar_Nov_05_2026
ജര്‍മനി ജര്‍മ്മനിയില്‍ ലോട്ടറി ജാക്ക്പോട്ട് അടിച്ചു ; രണ്ട് പുതിയ മില്യണര്‍മാര്‍ സ്വന്തമാക്കിയത് കോടികള്‍
baby_moolan_died_in_rom_by_accident_Nov_05_2026
ജര്‍മനി ജര്‍മനിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സിന്റെ ഭര്‍ത്താവ് ഇറ്റലിയില്‍ വാഹന അപകടത്തില്‍ മരിച്ചു ; മരിച്ചത് അങ്കമാലി കറുകുറ്റി സ്വദേശി ബേബി മൂലന്‍
parumala_perunal_ludwigshafen_nov_07_2026
ജര്‍മനി ജര്‍മ്മനിയിലെ ലുഡ്വിഗ്സ്ഹാഫെനില്‍ ഓര്‍ത്തഡോക്സ് സഭയുടെ 35~ാം വാര്‍ഷികവും പരുമല തിരുമേനിയുടെ പെരുനാളും
bayern_economic_minister_aiwanger_found_dead_in_hotel_room_Nov_05_2026
ജര്‍മനി ബവേറിയന്‍ സാമ്പത്തിക മന്ത്രി ഹ്യൂബര്‍ട്ട് ഐവാംഗറെ ബര്‍ലിനിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; ജര്‍മ്മന്‍ രാഷ്ട്രീയത്തെ നടുക്കി അപ്രതീക്ഷിത വിയോഗം ; അടിയന്തര പോസ്ററ്മോര്‍ട്ടം
helgo_land_klinik_germany_insolvent_nov_04_2026
ജര്‍മനി ജര്‍മ്മനിയിലെ പ്രമുഖ വിനോദസഞ്ചാര ദ്വീപായ ഹെല്‍ഗോലാന്‍ഡിലെ ഏക ആശുപത്രി പാപ്പരത്തത്തിലേക്ക്; ആശങ്കയില്‍ പ്രദേശവാസികളും ലക്ഷക്കണക്കിന് സഞ്ചാരികളും
automobile_crisis_germany_losses_more_jobs_Nov_03_2026
ജര്‍മനി ജര്‍മ്മന്‍ ഓട്ടോമൊബൈല്‍ രംഗം വന്‍ തകര്‍ച്ചയിലേക്ക്; പതിനായിരക്കണക്കിന് തൊഴിലുകള്‍ നഷ്ടപ്പെട്ടു, ലക്ഷക്കണക്കിന് പേര്‍ ആശങ്കയില്‍; ഷെഫ്ലര്‍ അടക്കം ഫാക്ടറികള്‍ പൂട്ടുന്നു